SignIn
Kerala Kaumudi Online
Monday, 14 September 2026 11.19 AM IST

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം, ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണെന്നും സമസ്ത

samastha

കാേഴിക്കോട്: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണെന്നും വ്യക്തമാക്കി സമസ്ത. 'ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായാണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ ഭാഗത്തു നിന്നുണ്ടായ ഇടപെടൽ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതായി. താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശങ്ങളും തെറ്റാണ്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ അങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്' - സമസ്ത അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAYS- SAMASTHA  NO-SUCH-THING-AS-LOVE-JIHAD-IN-ISLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA