SignIn
Kerala Kaumudi Online
Sunday, 20 September 2026 4.05 AM IST

ഹാരിസണിൽ അടക്കം കൈവശമുള്ളത് 3 ലക്ഷത്തിലധികം ഏക്കർ തോട്ടം ഭൂമി

harison

തിരുവനന്തപുരം: സംസ്ഥാനത്ത് ഹാരിസൺ അടക്കമുള്ള വിവിധ കമ്പനികളും വ്യക്തികളും മൂന്നു ലക്ഷത്തിലധികം ഏക്കർ തോട്ടം ഭൂമി കൈവശം വച്ചിരിക്കുന്നതായി സ്റ്റേറ്റ് സ്പെഷ്യൽ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഹാരിസൺ മലയാളം ഉൾപ്പെടെ കൈവശം വച്ചിരിക്കുന്ന 29,426.5 ഏക്കർ തോട്ടം ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 22 വരെ റവന്യു വകുപ്പിന്റെ എൻ.ഒ.സിയോടുകൂടി നടത്തിയ നിർമ്മാണങ്ങളും പ്രവർത്തനങ്ങളും ക്രമവത്കരിക്കുന്നത് പരിഗണനയിലുണ്ട്.

വിഴിഞ്ഞം: നിർദ്ദേശം നൽകി

പുലിമുട്ട് നിർമ്മാണത്തിൽ വന്ന കാലതാമസമാണ് നിശ്ചിത തീയതിക്കുള്ളിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. കരാറിലെ വ്യവസ്ഥ പ്രകാരം എത്രയും വേഗം പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചരിത്രപരമായോ പുരാവസ്തുപരമായോ പ്രാധാന്യമുള്ളതും നൂറുവർഷത്തിലേറെ പഴക്കമുള്ളതുമായ കോളേജുകളും സ്കൂളുകളും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARISON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA