തിരുവനന്തപുരം: മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പൊലീസിന് നിർദ്ദേശം നൽകി. എല്ലാ സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ജെ.സി.ബി, ബോട്ടുകൾ എന്നിവ സജ്ജമാക്കും. കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.