പാലാ: രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിലെ വിദ്യാർത്ഥിയായ വിഗ്‌നേഷ് ജെ. ആർ ദേശീയതലത്തിൽ 123- ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ 8-ാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. രാജ്യത്തെ എൻ.ഐ.ടി കളിലേക്കുള്ള ജെ.ഇ.ഇ മെയിൻ പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 345 ാം റാങ്കും നേടിയിരുന്നു. കോട്ടയം സ്വദേശികളായ ഡോ.പി.എസ്. രാജേഷിന്റെയും ജിഷയുടെയും മകനാണ്. മാന്നാനം കെഇ. സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയായിരുന്നു.
ദേശീയതലത്തിൽ 258-ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ 26-ാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഫയാസ് ഹാഷിം തൃശൂർ ജില്ലയിലെ എൻജിനിയറിംഗ് ദമ്പതിമാരായ ഹാഷിമിന്റെയും റസിയയുടെയും മകനാണ്. തൃശൂർ ദേവമാതാ സ്‌കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ പരിശീലനത്തിലായിരുന്നു. കീമിൽ ഒന്നാം റാങ്ക് നേടിയ ഫയാസ് ജെ.ഇ. ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 200-ാം റാങ്കും നേടി.
ദേശീയതലത്തിൽ 269ാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ അതുൽ ജയേഷ്, മാന്നാനം കെ.ഇ സ്‌കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനത്തിലായിരുന്നു. ജെ.ഇ. ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 526-ാം റാങ്ക് നേടിയിരുന്നു. കോഴിക്കോട് ജില്ലയിലെ ഡോക്ടർ ദമ്പതിമാരായ ജയേഷ് ഭാസ്‌കറിന്റെയും ജ്യോതിയുടെയും മകനാണ്.
സേഫ്ടി അഡൈസ്വറായിരുന്ന ബിജോയ് വിശ്വനാഥന്റെയും രമയുടെയും മകനായ ആദിത്യ ബിജോയ് അഖിലേന്ത്യാ തലത്തിൽ 441-ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ 51-ാം റാങ്കും നേടി.
സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ 63-ാം റാങ്ക് നേടിയ അക്ഷയ് നാരായണൻ മലപ്പുറം ജില്ലയിലെ എൻജിനിയർ ദമ്പതിമാരായ ബാബുരാജിന്റെയും ശാന്തയുടെയും മകനാണ്. കീമിൽ കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയിരുന്നു.
അർജുൻ പ്രദീപ് , മാളവിക സി.എസ്, സിദ്ധാർത്ഥ് എസ്. കുമാർ, നിരഞ്ജൻ എ. കർത്താ, അജോയ് ജോർജ് എന്നിവർ ദേശീയ തലത്തിൽ യഥാക്രമം 703, 755, 845, 928, 953 റാങ്കുകൾ നേടി.
ഈ വർഷത്തെ ഐ.ഐ.ടി പ്രവേശനത്തിനായി 350 ൽ പരം വിദ്യാർത്ഥികൾ യോഗ്യത നേടിയെടുത്തതിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽപേരെ വിജയിപ്പിച്ച പ്രവേശന പരീക്ഷാപരിശീലന സ്ഥാപനമായി ബ്രില്ല്യന്റ് മാറിയതായി
മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ് കുമാർ എന്നിവരും അനുമോദിച്ചു.