SignIn
Kerala Kaumudi Online
Saturday, 05 July 2025 3.52 PM IST

ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടും, ഒരിക്കലും ഒറ്റക്കണ്ണനാവില്ല; 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'

Increase Font Size Decrease Font Size Print Page
cherian-philip

പുതിയ യുട്യൂബ് ചാനലുമായി ചെറിയാൻ ഫിലിപ്പ്. ' ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്നാണ് ചാനലിന്റെ പേര്. ജനുവരി ഒന്നിനാണ് യൂട്യൂബ് ചാനൽ ആരംഭിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കും.

യൂട്യൂബ് ചാനലിലൂടെ അഴിമതി, വർഗീയത ഉൾപ്പടെയുള്ളവയ്ക്കെതിരെ നിർഭയമായി പോരാടുമെന്നും, ഏത് വിഷയത്തിലെ വസ്തുതയും നേരോടെ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടും.ഒറ്റക്കണ്ണനാകില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കൊവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

TAGS: CHERIAN PHILIP, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.