‘ജാമിംഗ് സെഷൻ’ എന്ന അടിക്കുറിപ്പോടെ രമ്യ നമ്പീശൻ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. മത്സരിച്ച് പാട്ടുപാടുന്ന നടി രമ്യ നമ്പീശനെയും അനിയനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യനെയുമാണ് വീഡിയോയിൽ കാണാൻ കഴിയുക. ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് വിഡിയോയ്ക്ക് നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്. ചേച്ചി–അനിയൻ സംഗീത ജോടികൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ നിരവധിയാണ്. മികച്ച ഗായിക കൂടിയായ രമ്യ നമ്പീശൻ സംഗീതരംഗത്തു സജീവമാണ്. രാഹുൽ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തിൽ താരം പാടിയ പിന്നണി ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ‘ഹോം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയത് രാഹുൽ സുബ്രഹ്മണ്യനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |