കുട്ടിയാനയെ ആക്രമിക്കാൻ ശ്രമിച്ച മുതലയെ ചവിട്ടികൊന്ന് അമ്മയാന. പപ്പുവാ ന്യൂഗുനിയയിലെ സാംബിയയിലാണ് സംഭവം. വെള്ളം നിറഞ്ഞ ചതുപ്പ് നിലത്തിലൂടെ ആനക്കൂട്ടം സഞ്ചരിക്കുന്നതിനിടെ മുതല കുട്ടിയാനയെ ആക്രമിക്കാനൊരുങ്ങി. അപകടം മണത്ത അമ്മയാന വെള്ളത്തിലിറങ്ങി മുതലയെ ചവിട്ടിക്കൊല്ലുകയായിരുന്നു.
ആദ്യം തന്നെ മുതലയെ വാരി നിലത്തടിച്ചു. പിന്നീട് മുഖമമർത്തി തുടരെ തുടരെ ശക്തിയായി ഇടിച്ചു. ചെറുത്ത് നിൽക്കാനാകാതെ വന്നതോടെ മുതല പിൻവലിഞ്ഞു. എന്നിട്ടും കലി തീർന്നില്ല. തളർന്ന് അവശനായ മുതലയുടെ മേൽ കാൽകയറ്റിവയ്ക്കുകകൂടി ചെയ്തതോടെ മുതല ചത്തു. മുതലയുടെ ജഡം കാലുകൾകൊണ്ട് തിരിച്ചിട്ട് മരണം ഉറപ്പുവരുത്തിയതിന് ശേഷമാണ് അമ്മയാന പിന്തിരിഞ്ഞത്. അമ്മയാന മുതലയെ കൊല്ലുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |