ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ഒടിടിക്കു നൽകാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90-100 കോടി രൂപയുടെ ഇടയിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ശരിയാണെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.
90 കോടി രൂപയോളം ചിലവഴിച്ചാണ് സിനിമ നിർമിച്ചത്. മരക്കാർ കൂടാതെ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിക്കും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ബ്രോ ഡാഡിയും, ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. പേരിടാത്ത മറ്റൊരു ചിത്രത്തിന് ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |