ന്യൂഡൽഹി: മുതിർന്ന നേതാവും പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി അദ്ധ്യക്ഷനായി എ.ഐ.സി.സിയുടെ പുതിയ അച്ചടക്ക സമിതിക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപം നൽകി. മുതിർന്ന നേതാക്കളായ അംബികാസോണി, ജയ്‌പ്രകാശ് അഗർവാൾ, ഡോ.ജി.പരമേശ്വർ എന്നിവർ അംഗങ്ങളും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അച്ചടക്ക സമിതി മെമ്പർ സെക്രട്ടറിയുമായിരിക്കും.