സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഡിസംബർ 12ന് മാഹിയിൽ ആരംഭിക്കും. അഭിനയരംഗത്തേക്കുള്ള ആൻ അഗസ്റ്റിന്റെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞദിവസം പൂർത്തിയായ കടൽക്കാറ്റാണ് ആദ്യചിത്രം. നെറ്റ്ഫ്ളിക്സ് ഒർജിനൽസ് എം.ടി സീരീസിലെ ഇൗ ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ടാണ്. ഇന്ദ്രജിത്തും അപർണാ ബാലമുരളിയുമാണ് മറ്റ് താരങ്ങൾ.
സ്വാസികയാണ് ഒാട്ടോറിക്ഷക്കാരന്റെ ഭാര്യയിലെ മറ്റൊരു താരം. എം. മുകുന്ദൻ സ്വന്തം കഥയ്ക്ക് തിരക്കഥ ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. എം. മുകുന്ദൻ ആദ്യമായാണ് തിരക്കഥാകൃത്താകുന്നത്. 36 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. തലശേരിയാണ് മറ്റൊരു ലൊക്കേഷൻ. അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമ്മിക്കുന്നത്. ഗാനങ്ങൾ: പ്രഭാവർമ്മ. സംഗീതം: ഔസേപ്പച്ചൻ. പ്രൊഡക‌്‌ഷൻ കൺട്രോളർ: ഷാജി പട്ടിക്കര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |