മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ മുംബയ് അന്ധേരിയിലെ അപ്പാർട്ട്മെന്റ് വിറ്റത് 17.58 കോടി രൂപയ്ക്ക്. 2021 നവംബർ 18നാണ് അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത്.
2017 ഡിസംബറിൽ 14.5 കോടി രൂപയ്ക്കാണ് ഹർഭജൻ ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. 2830 ചതുരശ്ര അടി വിസ്‌തീർണമുള്ള അപ്പാർട്ട്മെന്റ് 'റുസ്തോംജീ എലമെന്റ്സ്' ജി-വിംഗിന്റെ ഒമ്പതാം നിലയിലാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിലെ നാല് കാർ പാർക്കിംഗ് സ്ഥലങ്ങൾ ഈ അപ്പാർട്ട്മെന്റ് വാങ്ങുന്നയാൾക്ക് ഉപയോഗിക്കാൻ കഴിയും. പ്രവേശനം ലഭിക്കും.
ആഡംബര അപ്പാർട്ട്മെന്റുകളുടെ വില്പന കുതിച്ചുയരുകയാണെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ സന്ദീപ് റെഡ്ഡി പറഞ്ഞു. ഹർഭജൻ സിംഗിന് വില്പനയിലൂടെ 10.64 കോടി രൂപയാണ് ലഭിച്ചത്. ബാക്കി തുക ഡെവലപ്പർക്കും നികുതിച്ചെലവിലുമായി ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |