സത്യൻ അന്തിക്കാട് ജയറാം ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് കാളിദാസ് ജയറാം. സെറ്റിലെത്തിയ സന്തോഷം കാളിദാസ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.വ്യക്തിപരമായി ഇവരുടെ കോംബോയുടെ വലിയ ഫാനാണെന്നും കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയുടെ നാളുകളിലേക്ക് ടൈം ട്രാവൽ ചെയ്തു വന്നതുപോലെ തോന്നുന്നുവെന്നും ഫോട്ടോയ്ക്കൊപ്പം കാളിദാസ് കുറിച്ചു.
മാസ്റ്റർ ഫിലിം മേക്കറിനെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട നടൻ ജയറാമിനൊപ്പം. വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നു.ജയറാമിനും സത്യൻ അന്തിക്കാടിനും അനൂപ് സത്യനും ഛായാഗ്രാഹകൻ എസ് കുമാറും ഒന്നിച്ചുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്ജയറാം വീണ്ടും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ അവസാന ചിത്രം. ഒരിടവേളക്ക് ശേഷം മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന് പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സത്യൻ അന്തിക്കാടിന്റെ കൂടെ മീരയുടെ അഞ്ചാമത്തെ സിനിമയാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |