കോട്ടയം: കെ.പി.എം.എസ് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കോട്ടയത്ത് നടക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ അഞ്ചിന് തിരുനക്കര മൈതാനത്ത് 'മാനവികതയുടെ മതേതര പരിസരം ' എന്ന വിഷയത്തിലെ സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രൊഫ. അഷറഫ് കടയ്ക്കൽ, പുന്നല ശ്രീകുമാർ എന്നിവർ സംസാരിക്കും. കെ. ആർ. ഗോപീകൃഷ്ണൻ മോഡറേറ്ററായിരിക്കും.
23ന് രാവിലെ 10.30ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ പി.കെ. രാജൻ കണക്ക് അവതരിപ്പിക്കും. സുജാ സതീഷ്, ഡോ. പ്രശോഭ് ഞാവേലി, അഡ്വ. എ. സനീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ സാബു കരിശേരി, സുജ സതീഷ്, അഖിൽ കെ. ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |