തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ, യു.ഡി.എഫ് പ്രവർത്തകർ എന്നിവർക്കു നേരെ സി.പി.എമ്മും ബി.ജെ.പിയും നടത്തിയ അക്രമങ്ങളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അപലപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് കാഴ്‌ചക്കാരായി നിന്നു. അക്രമങ്ങൾക്ക് പിന്നിൽ പരാജയഭീതിയാണ്. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും വ്യാപകമായി അക്രമം ഉണ്ടായിട്ടില്ല. ഇതുകൊണ്ടൊന്നും യു.ഡി.എഫ് പ്രവർത്തകരെ നിർവീര്യമാക്കാനാകില്ല. അക്രമരാഷ്ട്രീയത്തിനും വിഭജനരാഷ്ട്രീയത്തിനും എതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം വോട്ട് ചെയ്ത് തിരിച്ചടി നൽകണമെന്ന് ഉമ്മൻചാണ്ടി ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |