SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല, കൂട്ടിൽ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി

Increase Font Size Decrease Font Size Print Page
leopard

പാലക്കാട്: പുലിക്കൂട്ടിൽവച്ച കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ തള്ളപ്പുലി കൊണ്ടുപോയി. കൂട്ടിൽ അകപ്പെടാതെ ഇന്ന് പുലർച്ചെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞിനെവച്ചിരുന്നത്.

തള്ളപ്പുലി കൂട്ടിൽ കയറാതെ കൈകൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂട്ടിൽ വയ്ക്കും. തള്ളപ്പുലി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഈ മാസം ഒൻപതിന് പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടക്കുന്ന വീട്ടിലാണ് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. തള്ളപ്പുലി ഓടിപ്പോകുന്നത് നാട്ടുകാരിലൊരാൾ കണ്ടിരുന്നു. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.

TAGS: LEOPARD, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY