കണ്ണൂർ: ബുള്ളി ഭായി ആപ്പിനെതിരായ പേസ്റ്റ് വാട്സാപ്പിലൂടെ ഷെയർ ചെയ്ത ശ്രീകണ്ഠാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഇ പി ജാവിദിനെതിരെയാണ് കേസെടുത്തത്.
ലാലി പിഎം എന്ന അഭിനേത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റാണ് ജാവീദ് നാട്ടിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. നിരവധിപേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നെങ്കിലും ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്.
' മുസ്ലീം സ്ത്രീകളുടെ ഗതികേടാണ് ഗതികേട്. അവരുടെ വസ്ത്രധാരണത്തെ പറ്റി തീയറികളുണ്ടാക്കാം. അവരുടെ ഫോട്ടോ നെറ്റിൽ നിന്നും തപ്പിയെടുത്ത് , മുസ്ലീം സ്ത്രീകൾ വിൽപനക്ക് എന്ന ആപ്പ് ഒക്കെയുണ്ടാക്കി അപ്പ്ലോഡ് ചെയ്യാം. ആരും ചോദിക്കാൻ വരില്ല. ആരെങ്കിലുമൊക്കെ ഒന്ന് പ്രതികരിച്ചാൽ അതൊന്ന് കവർ ചെയ്യാനോ വാർത്തയാക്കാനോ ഒരു മാദ്ധ്യമങ്ങളും തയ്യാറാകില്ല ' എന്നാണ് ലാലി പിഎം ഫേസ്ബുക്കിലിട്ടത്. ഈ പോസ്റ്റ് പ്രദേശിക ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തതിനെ തുടർന്നാണ് ഐപിസി 153 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇത് സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ . വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |