SignIn
Kerala Kaumudi Online
Saturday, 22 January 2022 1.28 AM IST

നാളെ മുതൽ ഈ നാളുകാർക്ക് സ്ഥിരജോലി ലഭിക്കും, ഒപ്പം വിദേശയാത്രയ്ക്കും യോഗം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: മുന്‍കോപം,ദുരാഗ്രഹം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും,കര്‍മ്മ മണ്ഡലത്തില്‍ വിഷമതകൾ.

ഭരണി:തൊഴിലിലും കലാരംഗത്തും നേട്ടം , ജീവിതത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ധനനേട്ടം, ഇടപാടുകളില്‍ വിജയം,സ്നേഹിതര്‍ സഹായിക്കും.

കാര്‍ത്തിക: വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം.

രോഹിണി: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം,പ്രശ്നങ്ങളെ ധീരതയോടെ നേരിട്ട് വിജയം വരിക്കും.

മകയിരം: സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും,കലാമത്സരങ്ങളില്‍ വിജയം.അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

തിരുവാതിര: കൂടിയ വരുമാനം ലഭിക്കും,സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും. യാത്രാഗുണം, ശ്രദ്ധാപൂര്‍വം ജോലി നിര്‍വ്വഹിക്കും.

പുണര്‍തം: മംഗളകര്‍മ്മങ്ങള്‍ നടത്തും, ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും,ആത്മവിശ്വാസം വളരും.

പുയം:ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും,ദേവാലയ ദര്‍ശന ഭാഗ്യം, കൃഷിയിലൂടെ നേട്ടം,സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.

ആയില്യം: വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം: ആകര്‍ഷകമായി സംസാരിക്കും, ആഗ്രഹപ്രാപ്തി,വ്യാപാരികള്‍ക്ക് നല്ലസമയം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കച്ചവടത്തിൽ നിന്നും മികച്ച നേട്ടം.

പൂരം:ഉല്ലാസയാത്ര നടത്തും,വ്യവഹാര വിജയം,സന്തോഷകരമായ അനുഭവങ്ങള്‍,തൊഴില്‍ സ്ഥാപനത്തിൽ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.

ഉത്രം:അന്യരിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, രോഗശാന്തി.‍ ബന്ധുക്കൾ അനുകൂലരാകും, ഇപാടുകളില്‍ ലാഭം.കുടുംബത്തില്‍ ഐശ്വര്യം,ധനാഭിവൃദ്ധിയുടെ സമയം.

അത്തം:ശത്രു ജയം, പുതിയ അവസരങ്ങൾ, ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴിൽ രംഗത്ത് പേരും പെരുമയും ഉണ്ടാകും. വ്യവഹാരവിജയം.

ചിത്തിര: ധനപരമായി അനിശ്ചതത്വം തുടരും, വിവാഹാലോചനകള്‍ മുടങ്ങും.‍ കർഷകർക്ക് ലാഭവും ഗുണാനുഭങ്ങളും,ചിട്ടി, ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങള്‍.

ചോതി: മറ്റുള്ളവര്‍ക്ക് കൊടുത്ത പണം തിരികെ ലഭിക്കില്ല, തൊഴില്‍ നഷ്ടം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.

വിശാഖം:വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപെടും, കടമകള്‍ നിറവേറ്റുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും, നല്ലക്ഷമയോടെ കാര്യങ്ങള്‍ നിറവേറ്റണം.

അനിഴം:പങ്കാളി മുഖേന ചതിയും അപമാനവും, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം വരും.

കേട്ട: ഏറ്റെടുത്ത കാര്യത്തിൽ പരാജയം സംഭവിക്കും, അപ്രതീക്ഷിതമായി പണച്ചെലവും ദുരിതവും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ അനുഭവപ്പെടും, അശുഭകരമായ വാര്‍ത്തകള്‍ കേൾക്കേണ്ടി വരും.

മൂലം:സ്വാശ്രയശീലം വളർത്തണം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സ്വാധീനശക്തി വർദ്ധിക്കും, ഭാവികരുപ്പിടിപ്പിക്കും, ആസൂത്രണപരമായി പെരുമാറും.

പൂരാടം:ചിലര്‍ക്ക് പലതും നഷ്ടത്തില്‍ കലാശിക്കും,ഉന്നത സ്ഥാനം ലഭിക്കും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, യാത്രകൾ ഗുണപ്രദമാകും, മനസില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.

ഉത്രാടം:കര്‍മ്മ മേഖലയില്‍ ഉണര്‍വ് , നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

തിരുവോണം:ആത്മവിശ്വാസം വളരും,കലാമത്സരങ്ങളില്‍ വിജയം,രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് പ്രശസ്തി ലഭിക്കും.

അവിട്ടം:കുടുംബ സുഖം, ബിസിനസില്‍ നേട്ടം,അനുകൂലമായ വിവാഹ ആലോചനകൾ , വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും.

ചതയം:കര്‍മ്മ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിത്വം മാറും, യാത്രാഗുണം, മേലുദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകും.

പൂരുരുട്ടാതി:ഉല്ലാസകരമായ അനുഭവങ്ങള്‍, തൊഴില്‍ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

ഉത്രട്ടാതി:തൊഴില്‍ മേന്മ,സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും,വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ശാന്തിയും വരും.

രേവതി:കിട്ടാക്കടം പിരിഞ്ഞു കിട്ടും, വിജയവും അംഗീകാരവും,യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും,വിദേശ യാത്രക്കും മറ്റും തീരുമാനമാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.