വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കെമിസ്റ്റ്: 5 (ജനറൽ 3, എസ്.സി.1, ഒ.ബി.സി 1), ഇന്ത്യൻ ബ്യൂറോ ഒഫ് മൈൻസ്. ഖനി വകുപ്പ്. 35 വയസ്.
ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ്: 36 (ജനറൽ 17, എസ്.സി 5, എസ്.ടി 2, ഒ.ബി.സി 9, ഇ.ഡബ്ലു.എസ് 3). ഇന്ത്യൻ ബ്യൂറോ ഒഫ് മൈൻസ്, ഖനി വകുപ്പ്. 35 വയസ്.
റിസർച്ച് ഓഫീസർ: 1 (ജനറൽ). ട്രൈബൽ അഫയേഴ്സ് മിനിസ്ട്രി. 35 വയസ്. (ആയുർവേദ, ബാൽരോഗകൗമാരഭൃത്യ): 1 (എസ്.ടി.). ആയുഷ് ഡയറകറേറ്റ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡൽഹി ഗവൺമെന്റ്, 50 വയസ്.
അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ, കായചികിത്സ): 4 ( എസ്.സി.1, ഒ.ബി.സി 1, ഇ.ഡബ്ലൂ.എസ് 1, ജനറൽ 1) ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹി ഗവൺമെന്റ്, 45 വയസ്.
അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ, ക്രിയാ ശരീർ): 2 (എസ്.ടി 1, ഒ.ബി.സി 1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹി ഗവൺമെന്റ്, 45 വയസ്, 50 വയസ്
അസിസ്റ്റന്റ് എഡിറ്റർ (ഒറിയ):1 (ജനറൽ), സെൻട്രൽ റഫറൻസ് ലൈബ്രറി, സാംസ്കാരികവകുപ്പ്. 35 വയസ്.
അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്):16 (ജനറൽ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി 3, ഇ.ഡബ്ലൂ.എസ് 3). (ഒരു ഒഴിവ് എച്ച്.എച്ച് വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാർക്കായി നീക്കിവച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡ്വസൈർ കോസ്റ്റ്, ഡിപ്പാർട്ട്മെന്റ് ഒഫ് എക്സ്പെൻഡിച്ചർ, 35 വയസ്.
ഇക്കണോമിക് ഓഫീസർ: 4 (എസ്.സി 1, എസ്.ടി 1, ഒ.ബി.സ1, ഇ.ഡബ്ള്യൂ.എസ്1). ഇക്കണോമിക്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്. 30 വയസ്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ:1 (ജനറൽ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റൽ എൻജിനീയറിംഗ് ഫോർ ഫിഷറി, മത്സ്യബന്ധന മൃഗസംരക്ഷണ മന്ത്രാലയം. 30 വയസ്.
മെക്കാനിക്കൽ മറൈൻ എൻജിനിയർ: 1 (ജനറൽ). സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിംഗ് ട്രെയിനിംഗ് (സിഫ്നെറ്റ്), കൊച്ചി, മത്സ്യബന്ധനമൃഗസംരക്ഷണ വകുപ്പ്. 40 വയസ്.
ലക്ചറർ (ഒക്യുപേഷണൽതെറാപ്പി): 4 (ജനറൽ3, ഒ.ബി.സി.1). ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ, മുംബയ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.
സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്): 2 (ജനറൽ 1, ഒ.ബി.സി.1), സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഡയറക്ടറേറ്റ് ഒഫ് ഫോറൻസിക് സയൻസ് സർവീസസ്, ആഭ്യന്തരവകുപ്പ്. 35 വയസ്.
കൂടാതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.upsconline.nic.in സന്ദർശിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 27.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |