ദോഹ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം സ്വന്തമാക്കി മലയാളി ബാലൻ. ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷഹാൻ മുഹമ്മദ് ഒരു മിനിട്ടിനുള്ളിൽ ഏറ്റവുമധികം ലോഗോകൾ തിരിച്ചറിഞ്ഞാണ് റെക്കോഡ് സ്വന്തമാക്കിയത്.
ഓൺലൈനായി നടന്ന മത്സരത്തിൽ ഇ കൊമേഴ്സ്, വാഹനങ്ങൾ, സോഷ്യൽ മീഡിയ, ഫുഡ് ബ്രാൻഡ്, ഫുട്ബാൾ ക്ലബുകൾ തുടങ്ങി 104 ലോഗോകളാണ് ഷഹാൻ തിരിച്ചറിഞ്ഞത്. ഏഷ്യാ ബുക്‌സ് ഒഫ് റെക്കോഡ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും ഷഹാൻ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |