തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 239 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 961പേരെ മൂന്നു ദിവസമായി പരിശോധിച്ചിരിന്നു. ഇവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു എല്ലാവരെയും പരിശോധിച്ചത്. രണ്ടാം തരംഗത്തിൽ 564 തടവുകാരാണ് രോഗബാധിതരായത്. കണ്ണൂരിൽ പത്ത് തടവുകാർക്ക് രോഗം ബാധിച്ചു. എല്ലാ ജയിലുകളിലും പരിശോധന നടത്തുന്നുണ്ട്. ജയിലുകളിൽ കൊവിഡ് പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് ജയിൽവകുപ്പ് സർക്കാരിനോടാവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |