ഹരീഷ് കണാരൻ ആദ്യമായി നിർമ്മാതാവിന്റെയും നായകന്റെയും കുപ്പായം അണിയുന്ന ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ സൗബിൻ ഷാഹിർ. സൗബിൻ ഷാഹിർ നായകനായി അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന കള്ളൻ ഡിസൂസയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ഉല്ലാസപ്പൂത്തിരികളിൽ ജെമിനി സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. അവതാരക ഗോപിയാണ് നായിക.അജു വർഗീസ്, സലിംകുമാർ, ജോണി ആന്റണി, നിർമ്മൽ പാലാഴി, സരയു , സീനത്ത് എന്നിവരാണ് മറ്റു താരങ്ങൾ. റിയാണോ റോസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ ബിജോയ് ജോസഫിന്റെ കഥയ്ക്ക് പോൾ വർഗീസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ഛായാഗ്രഹണം മനോജ് പിള്ള പി.ആർ. ഒ വാഴൂർ ജോസ്.