കുട്ടിക്കാലം മുതലുണ്ടായിരുന്ന പ്രണയ സൗഹൃദ ബന്ധങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഭാവന. താൻ പ്രണയവും നഷ്ടവും ഒരു പോലെ അനുഭവിച്ചിട്ടുണ്ടെന്നും അതൊക്കെ എന്നും മനസിൽ സൂക്ഷിക്കുന്ന ഓർമ്മകളാണെന്നും ഭാവന പറഞ്ഞു. ഒരു ദിവസം ആദ്യ കാമുകനെ കണ്ടുമുട്ടിയാൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കരുത്. അയാളുമായി എന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. ചിലപ്പോൾ ചില പ്രശ്നങ്ങൾ തോന്നിയേക്കാം. എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലാകുമെന്നും ഭാവന കൂട്ടിച്ചേർത്തു.
ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചില പ്രണയങ്ങൾ അവസാനിക്കുകയാണെങ്കിൽ അത് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്ത് മറ്റൊരാളെ വിവാഹം ചെയ്യുക. ജീവിതത്തിൽ നഷ്ടപ്രണയമില്ലാതെ എന്ത് രസമാണുള്ളതെന്നും ഭാവന ചോദിക്കുന്നു. പ്രണയത്തിൽ ഇതു വരെ മോശം അനുഭവം ഉണ്ടായിട്ടില്ല. വീണ്ടും മുൻ കാമുകനുമായി കാണുമ്പോൾ വളര സാധാരണമായി സംസാരിക്കും. അതൊരു രസമുള്ള അനുഭവമാണ്. പ്രായം കൂടുംതോറും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും. 20 വയസിലെ പ്രണയവും 30 വയസിലെ പ്രണയവും തമ്മിൽ മാറ്റമുണ്ട്. ഓരോ സമയത്തും ഓരോ തരത്തിലാവും നമ്മൾ ജീവിതത്തെ സമീപിക്കുന്നത് ഭാവന പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |