ടൊവീനൊ തോമസ് ചിത്രം ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രണയ നിമിഷങ്ങളിൽ അലിഞ്ഞ അഹാന കൃഷ്ണകുമാറിന്റെയും ടൊവീനൊയുമാണ് പോസ്റ്ററിൽ ഉള്ളത്. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിൻ ജോർജ്, തലെെവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും അഭിനയിക്കുന്നു
മൃദുൽ ജോർജും സംവിധായകൻ അരുണും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സൂരജ് എസ്.കുറുപ്പ് സംഗീതവും നിർവഹിക്കുന്നു. സ്റ്റോറീസ് ആൻഡ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |