സമൂഹമാധ്യമത്തിൽ ദീപ തോമസ് പങ്കുവച്ച കുറിപ്പ് ചർച്ചയാവുന്നു. എങ്ങനെയൊക്കെയായാലും എന്തൊക്കെയായാലും ഏറ്റവും അവസാനം ഏതുവിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാൻ വേണ്ടി ജീവിക്കൂ എന്നാണ് ദീപ തോമസ് കുറിച്ചത്. ഒപ്പം തന്റെ പുതിയ ചിത്രവും താരം പങ്കുവച്ചു. ചിത്രം പകർത്തിയത് നടി അനാർക്കലി മരിക്കാറാണ്.ആരാധകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ കമന്റുമായി എത്തി. മോഡലിംഗ് രംഗത്തുനിന്ന് സിനിമയിൽ എത്തിയ താരമാണ് ദീപ തോമസ്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോം സിനിമയിൽ ശ്രീനാഥ് ഭാസിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |