തിരുവനന്തപുരം: ആറാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്സിന്റെ മേയ് 11, 12 തീയതികളിൽ മാവേലിക്കര ബിഷപ് മൂർ കോളേജിലും വടക്കേവിള എസ്.എൻ.സി.ടി.യിലും നടത്താനിരുന്ന (കോർ) പ്രാക്ടിക്കൽബോട്ടണി പരീക്ഷ 17 ന് നടത്തും. ബി.എസ്‌സി ബയോടെക്‌നോളജി മൾട്ടിമേജർ കോഴ്സിന്റെ 13 ന് കായംകുളം എം.എസ്.എം കോളേജിൽ നടത്താനിരുന്ന (കോർ) പ്രാക്ടിക്കൽ ബോട്ടണി പരീക്ഷ 17 ലേക്കും മാറ്റി. പുതിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. മറ്റു പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ 16, 17 തീയതികളിൽ നടത്തും.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തിന്റെ നാലാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മാർച്ച് 30 ന് നടത്തിയ വൈവയിൽ പങ്കെടുക്കാത്തവർക്ക് 16 ന് കാര്യവട്ടം എസ്.ഡി.ഇയിൽ നടത്തും.
മേയ് 23 നുള്ള രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |