തിരുവനന്തപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു) 22ാം വാർഷിക സമ്മേളനം 18, 19, 20, 22 തീയതികളിൽ പാലക്കാട് നടക്കും. 18 മുതൽ 20 വരെ പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ (ടി.ചാത്തു നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 22ന് റാലിയും നടക്കും. വലിയ കോട്ട മൈതാനത്ത് (ബി.രാഘവൻ നഗർ) നടക്കുന്ന സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 18, 19 തീയതികളിൽ സെമിനാർ എ.അയ്യപ്പൻ നഗറിൽ നടക്കും.മന്ത്രി എം.വി.ഗോവിന്ദൻ , അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി.വെങ്കിട്ട്, ജോയിന്റ് സെക്രട്ടറിമാരായ വിക്രം സിംഗ്, വി.ശിവദാസൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി അമൃതലിംഗം എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |