പത്തനാപുരം ഗാന്ധിഭവനിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ശബ്ദമിടറി നടി നവ്യ നായർ. ഗാന്ധിഭവനിൽ നടൻ ടി പി മാധവനെ കണ്ടതോടെയാണ് നവ്യ വികാരാധീനയായത്. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നടി.
'ഇവിടെ വന്നപ്പോൾ തന്നെ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമനും, ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമകളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നെന്ന കാര്യം എനിക്കറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ വലിയൊരു ഷോക്കായിരുന്നു.
ഗാന്ധിഭവനിൽ വന്ന് ഇവിടെ താമസിക്കുന്നവരെയൊക്കെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. പരിപാടിയുടെ സമയത്തേ എനിക്ക് എത്താൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ഉള്ളിൽ പോയി എനിക്ക് ആരെയും കാണാൻ സാധിച്ചില്ല. പക്ഷേ ഇവിടെ വന്നപ്പോൾ തന്നെ ഞാൻ ടി പി മാധവൻ ചേട്ടനെ കണ്ടു. അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊന്നും കാര്യം പറയാൻ പറ്റില്ല എന്നുള്ളത് എത്ര സത്യമാണെന്ന് എനിക്ക് തോന്നിപ്പോയി.'- നവ്യ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |