SignIn
Kerala Kaumudi Online
Tuesday, 13 October 2026 11.54 PM IST

സിൽവർ ലൈൻ പദ്ധതി,​ കല്ലിടൽ നിറുത്തിയിട്ടില്ല,​ ഉടമകളുടെ സമ്മതമുള്ള സ്ഥലങ്ങളിൽ കല്ലിടൽ തുടരുമെന്ന് മന്ത്രി

kk

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതിക്കായി കല്ലിടുന്നത് പൂർണമായി നിറുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇനി ജി.പി.എസ് സംവിധാനം ഉപയോഗിക്കുമെന്ന് റവന്യു വകുപ്പ് ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് വിശദീകരിച്ച് റവന്യു മന്ത്രി രംഗത്തെത്തിയത്.


കല്ലിടൽ നിറുത്തിയെന്നല്ല ഉത്തരവെന്നും ഉടമകൾക്ക് സമ്മതമെങ്കിൽ അതിരടയാള കല്ലിടുന്നത് തുടരുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളങ്ങളോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹികാഘാത പഠനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മൂന്നു നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. .റവന്യു വകുപ്പിന്റെ ഉത്തരവിൽ ഈ മൂന്നുരീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ. രാജൻ പറഞ്ഞു.

സിൽവർ ലൈൻ കടന്നു പോകുന്ന ഇടങ്ങളിൽ കല്ലിടുന്നതിന് പകരം പകരം ജി.പി.എസ് ഉപയോഗിച്ചോ ജി.പിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സർവേ നടത്തുമെന്നാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത് ജിയോടാഗിംഗ് വഴിയായിരിക്കും അതിരടയാളങ്ങൾ രേഖപ്പെടുത്തുന്നത്. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നി‌ർദ്ദേശമനുസരിച്ചാണ റവന്യു വകുപ്പിന്റെ ഉത്തരവ്

അതേസമയം സർവേ രീതി മാത്രമാണ് മാറിയതെന്നും സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കി. സംഘർഷമുണ്ടാക്കാൻ സർക്കാർ യാതൊരു രീതിയിലും ശ്രമിക്കുന്നില്ലെന്നും സർവേരീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SILVERLINE, K RAIL, K RAIL SURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA