മകൻ ദേവ്യാന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ഗായിക ശ്രേയ ഘോഷാൽ. മകനെ ചേർത്തുപിടിച്ച് ഭർത്താവ് ശൈലാദിത്യ മുഖോപാദ്ധ്യായയോടൊപ്പമുള്ള ചിത്രവും ശ്രേയ പങ്കുവച്ചു. ഞങ്ങളുടെ മകൻ ദേവ്യാന് ഒന്നാം പിറന്നാൾ ആശംസകൾ. ഞങ്ങളെ മാതാപിതാക്കളാക്കി ജനിച്ചിട്ട് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതുമാണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നു.
ലോകത്തിലെ മുഴുവൻ സ്നേഹവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട് നീ വളരട്ടെ, എളിമയും സത്യസന്ധതയും നല്ല ഹൃദയവുമുള്ള മനുഷ്യനായി നീ വളരൂ" ശ്രേയ കുറിച്ചു.മലയാളത്തിന്റെ പ്രിയ ഗായികയാണ് മറുനാട്ടുകാരിയായ ശ്രേയഘോഷാൽ. മമ്മൂട്ടി ചിത്രം ബിഗ്ബിയിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിടപറയുകയാണോ എന്ന ഗാനം ആലപിച്ചാണ് മലയാളത്തിൽ എത്തുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് അവസാനം പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |