SignIn
Kerala Kaumudi Online
Friday, 19 April 2024 7.23 AM IST

42 ലക്ഷം കുട്ടികൾ ജൂൺ ഒന്നിന് സ്കൂളുകളിലേക്ക്

v

തിരുവനന്തപുരം: കൊവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരദ്ധ്യയനവർഷത്തിലേക്ക് സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്ന് മുതൽ കടക്കും. പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

42,90,000 കുട്ടികളും 1,80,507 അദ്ധ്യാപകരും 24,798 അനദ്ധ്യാപകരുമാണ് സ്‌കൂളുകളിലെത്തുന്നത്. രണ്ടാം പിണറായി സർക്കാർ 4857 അദ്ധ്യാപകരെയും 490 അനദ്ധ്യാപകരെയും പി.എസ്.സി വഴി നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി 27ന് മുമ്പ് പൂർത്തിയാക്കും. കുടിവെള്ള ടാങ്കുകൾ, ജലസ്രോതസുകൾ തുടങ്ങിയവ ശുചിയാക്കണം. സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കണം. പ്രവേശനോത്സവം സ്‌കൂൾ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

രണ്ടാം പിണറായി സർക്കാർ 145 സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂൾ കെട്ടിടങ്ങൾ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം 30 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി നിർവഹിക്കും. സർക്കാർ സ്‌കൂളുകളിലേക്ക് പുതിയ 10.34 ലക്ഷം വിദ്യാർത്ഥികളാണ് കടന്നുവന്നത്. 7,719 സ്‌കൂളുകളിലെ 9,58,060 കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകാൻ. 4,28,000 മീറ്റർ തുണി വിതരണം ചെയ്യും. 4 കോടി 88 ലക്ഷം പാഠ പുസ്തകങ്ങളാണ് വേണ്ടി വരുന്നത്. സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ചയിലെ കുട്ടികളുടെ എണ്ണം കണക്കാക്കി സ്‌കൂളിൽ തന്നെ വാക്സിൻ നൽകും.

ഒരദ്ധ്യാപകനെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തണം. ജൂൺ ഒന്നിന് മുമ്പ് സ്‌കൂളുകൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടണം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ തുടരും. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും സെക്കന്റ് ടേം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തും.പ്രീപ്രൈമറി ടീച്ചറുമാരുടെയും ആയമാരുടെയും കാര്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

യൂണിഫോം

ഇവർക്ക്

സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 7 വരെയുള്ള യു.പി വിദ്യാർത്ഥികൾക്കും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി. സ്‌കൂളുകൾ വിദ്യാർത്ഥികൾക്കും.

സ്‌കൂൾ പ്രവർത്തനങ്ങൾക്ക് ഏകരൂപം വരുത്തുന്നതിന് സ്‌കൂൾ മാനുവലിന്റെ കരട് പ്രസിദ്ധീകരിച്ചു. 30 ന് അന്തിമ സ്‌കൂൾ മാനുവൽ പ്രസിദ്ധീകരിക്കും. സ്‌കൂൾ പരിസരത്ത് കൊടിതോരണങ്ങളും ഫ്‌ളെക്സ് ബോർഡുകളും സ്ഥാപിച്ചവർ എടുത്തു മാറ്റണം .രക്ഷാകർത്താക്കളുടെ ആവശ്യം പരിഗണിച്ച്, ഡയബറ്റിക്കായ വിദ്യാർത്ഥികൾക്ക് ഇൻസുലിൻ എടുക്കുന്നതിന് സ്‌കൂളിൽ ക്ലാസ് റൂം ക്രമീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL REOPENING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.