തിരുവനന്തപുരം: വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി 12 വയസ് മുതൽ പ്രായമുള്ള 3880 കുട്ടികൾക്ക് ഇന്നലെ കൊവിഡ് വാക്‌സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 15-17 പ്രായക്കാരായ 864ഉം 12-14 പ്രായക്കാരായ 3,016 കുട്ടികളും വാക്‌സിൻ സ്വീകരിച്ചു. ഇന്നലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളും പൂർണ്ണമായി പ്രവർത്തിക്കാതിരുന്നതിനാൽ യജ്ഞം 28വരെ തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെല്ലാം വാക്‌സിനെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും ബുക്ക് ചെയ്യാം. വാക്സിനേഷൻ സമയത്ത് സ്‌കൂൾ ഐ.ഡി കാർഡോ, ആധാറോ ഹാജരാക്കണം. ഫോൺ: ദിശ 104, 1056, 0471 2552056, 2551056.