സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ ഹോമിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ്
ഇന്ദ്രൻസിനു ലഭിക്കാതെ പോയത് പ്രേക്ഷകസമൂഹത്തെ അമ്പരിപ്പിച്ചു. ഇന്ദ്രൻസ് ഹോമിൽ അഭിനയിച്ച ഒലിവർ ട്വിസ്റ്റെന്ന കഥാപാത്രം അതിസൂക്ഷ്മമായ ഭാവചലനങ്ങളാണ് കാഴ്ചവച്ചത്.അമിതാഭിനയത്തിലേക്ക് വഴുതിവീഴാതെ ,മിതത്വം കാത്തുസൂക്ഷിച്ച് ഉജ്ജ്വലമായ പ്രകടനമാണ് ഇന്ദ്രൻസ് എന്ന അതുല്യനടൻ നടത്തിയത്.ഹോം എന്ന സിനിമ വൻവിജയമായെങ്കിൽ അതിന്റെ പ്രധാനകാരണം ചിത്രത്തിന്റെ പ്രമേയത്തോടൊപ്പം ഇന്ദ്രൻസിന്റെ പെർഫോമൻസായിരുന്നു.ഈ വർഷത്തെ ചലച്ചിത്ര അവാർഡ് നിർണയിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയർപ്പിച്ചതും ഇന്ദ്രൻസിലായിരുന്നു.തന്റെ ചിത്രം അവാർഡ് എൻട്രിയായതിനാൽ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗത്വം പോലും ഇന്ദ്രൻസ് വേണ്ടെന്ന് വച്ചിരുന്നു.ഹോമിന്റെ നിർമ്മാതാവും അതിലെ നായികനടിയും തമ്മിലുണ്ടായ വിവാദത്തിന്റെ പേരിൽ ചിത്രത്തെ പൂർണമായി തഴയുകയായിരുന്നുവെന്ന് പ്രചാരണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |