തിരുവനന്തപുരം: വാഹന ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഒാഫീസുകൾക്ക് മുന്നിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഇന്ന് മാർച്ചും ധർണ്ണയും നടത്തും. പത്തനംതിട്ടയിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. സുനിൽകുമാറും തിരുവനന്തപുരത്ത് ജി.പി.ഒയ്ക്ക് മുന്നിൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി. രാജേന്ദ്രകുമാറും ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ജില്ലാകേന്ദ്രങ്ങളിൽ ഫെഡറേഷന്റെയും സി.ഐ.ടി.യുവിന്റെയും നേതാക്കൾ ഉദ്ഘാടനം ചെയ്യും. മാർച്ചും ധർണ്ണയും വൻവിജയമാക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണനും ജനറൽ സെക്രട്ടറി കെ.എസ്. സുനിൽകുമാറും തൊഴിലാളികളോട്
അഭ്യർത്ഥിച്ചു.