ലക്‌നൗ: കോൺഗ്രസിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലത്തിൽ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അമേത്തിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും വീണ്ടും ലീഡ് പിടിച്ചു. അമേത്തിയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി ആദ്യ ഘട്ടത്തിൽ 5000 വോട്ടുകൾക്ക് മുന്നിൽ നിന്നിരുന്നു. രാജ്യഭരണത്തിൽ നിർണായകമാകുന്ന ഉത്തർപ്രദേശിൽ ബി.ജെ.പി 46 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
അതേസമയം, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ അദ്ദേഹം മികച്ച രീതിയിൽ മുന്നേറുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടർന്ന് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടിലേക്ക് രാഹുൽ വന്നതെന്നായിരുന്നു എതിരാളികളുടെ പ്രചരിപ്പിച്ചിരുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ പ്രധാന എതിരാളി. അന്ന് 1.07ലക്ഷം വോട്ടിനാണ് രാഹുൽ ജയിച്ചത്. 2009ലാകട്ടെ 3.7 ലക്ഷം വോട്ടിനും. അമേതി മണ്ഡലം രൂപീകരിച്ചതു മുതൽ ഒരു തവണയൊഴികെ കോൺഗ്രസാണ് ഇവിടെ ജയിക്കുന്നത്. ബി.ജെ.പി അമേതിയിൽ നിന്ന് ജയിച്ചത് 1998-99ൽ മാത്രം.
രാജകുടുംബാംഗവും മുൻ കോൺഗ്രസ് നേതാവുമായ സഞ്ജയ് സിംഗാണ് അന്ന് ബി.ജെ.പി ടിക്കറ്രിൽ ജയിച്ചത്. രാഹുൽ അമേതിയിൽ കടുത്ത പോരാട്ടം നേരിടുമ്പോൾ റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് എളുപ്പം ജയിച്ചുകയറാമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. യുപിയിൽ ആകെ രണ്ട് സീറ്രാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |