ഗോപിസുന്ദറും അമൃതാസുരേഷും പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകളെല്ലാം ഇവരെ ചുറ്റിപ്പറ്റിയാണ്. വിവാദങ്ങളോട് കാര്യമായ പ്രതികരണങ്ങളൊന്നും നടത്താറില്ലെങ്കിലും ഇരുവരും ഇടയ്‌ക്കിടെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങളും കമന്റുകളുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഒരു കുറിപ്പെഴുതിയിരിക്കുകയാണ് അമൃത.
'നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്? അതിനെ വിട്ടു കളയുക. ഒന്നും പറയാൻ നിൽക്കണ്ട. അവരവർക്ക് ഇഷ്ടമുള്ളത് പോലെ നമ്മളെ അവർക്ക് വിധിക്കാൻ വിടുന്നത് രസമുള്ള കാര്യമാണ്." അമൃതയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. പോസ്റ്റിന് താഴെ ഗോപിസുന്ദറിനെ തിരക്കിയ ആരാധകന് മറുപടിയായി ഇരുവരും ഒന്നിച്ചുള്ള ചിത്രവും അമൃത പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം, അമൃതയ്‌ക്കൊപ്പമുള്ള സെൽഫി ചിത്രം കഴിഞ്ഞ ദിവസം ഗോപിസുന്ദർ പങ്കുവച്ചിരുന്നു. ലവ് എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഇപ്പോഴും ഇവരുടെ പോസ്റ്റുകൾക്ക് താഴെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അഭയ ഹിരൺമയിയുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചാണ് ഗോപിസുന്ദറും അമൃതയും ഒന്നിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |