ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കടന്നൽ കഥ . സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി,അമൽ രവീന്ദ്രൻ,കൊച്ചിൻ ബിജു, ബിജു ശങ്കർ,അജിത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്,ഉല്ലാസ് ശങ്കർ,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ടി .കെ. വി പ്രൊഡക്ഷൻസ്,ഡി .കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ,ബാബു പന്തക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ നിർവഹിക്കുന്നു. പി .ആർ .ഒ എ.എ എസ് ദിനേശ്.