വിദേശ രാജ്യങ്ങളെ പോലെ ഇന്ത്യയിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതിനാണ് ഡേറ്റിംഗ് ആപ്പുകൾ സഹായകമാകുന്നത്. എന്നാൽ ഒരു മലയാളി യുവാവ് ഡേറ്റിംഗ് ആപ്പിൽ പങ്കാളിക്ക് പകരം വീടാണ് തപ്പിയിറങ്ങിയത്
സംഭവം അങ്ങ് മുംബയിലാണ്. ബ്രോക്കർ ഫീസ് ഒഴിവാക്കാനായാണ് യുവാവ് ഈ സാഹസത്തിന് തുനിഞ്ഞത്. ബമ്പിൾ എന്ന ഡേറ്റിംഗ് ആപ്പിലായിരുന്നു യുവാവ് വിശദാംശങ്ങളോടെ വീട് തെരഞ്ഞിറങ്ങിയത്. ഇതിന്സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് സംങവം ചർച്ചയായത് തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് മുംബയിലുള്ള, സഹായമനസ്കരായ ആളുകള്‍ക്ക് വെസ്റ്റേണ്‍ ലൈനില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാൻ തന്നെ സഹായിക്കാം എന്നും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ബ്രോക്കർ ചാർജ് വേണ്ടാത്ത അന്ധേരിയിലെ കെട്ടിടങ്ങളുടെ വിവരങ്ങളും യുവാവ് തേടിയിട്ടുണ്ട്. സംഭവം വൈറലായതോടെ ഡേറ്റിംഗ് ആപ്പിൽ വീട് തപ്പിയിറങ്ങിയ യുവാവിന്റെ ധൈര്യത്തിന പ്രശംസിക്കുകയാണ പലരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |