കൊച്ചി: ലക്ഷദ്വീപിൽ ജൂലായ് ഒന്ന് മുതൽ റേഷൻ കടകളിൽ മണ്ണെണ്ണ ലഭിക്കില്ല. ഈമാസം 30ന് മണ്ണെണ്ണ വിതരണം അവസാനിപ്പിക്കാൻ ഭരണകൂടം ഉത്തരവിട്ടു. പാചകവാതകവും വൈദ്യുതിയും 100 ശതമാനം കുടുംബങ്ങളിലും എത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.അതേസമയം, ചെത്ത്ലാത്ത് ദ്വീപിൽ എൽ.പി.ജി ഗോഡൗണിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായതെന്നും വീടുകളിൽ പാചകവാതക കണക്ഷനുകൾ പൂർണമായും ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഒരുമാസം ഒരു ലിറ്റർ മണ്ണെണ്ണ 77 രൂപ നിരക്കിലാണ് ലക്ഷദ്വീപിൽ ലഭിക്കുന്നത്. ഒരു സിലിണ്ടറിന് ലക്ഷദ്വീപിൽ 1,504 രൂപയാണ് വില.