തൃശൂർ: നടൻ ഉണ്ണി മുകുന്ദൻ ജാവ മോട്ടോർബൈക്ക് വാങ്ങിയെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ബെെക്ക് ആദ്യമായി ഒാടിച്ചത് ആരാണെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ ട്രോൾ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ജാവ ബൈക്കിൽ നടൻ മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. ചിത്രവും ഒപ്പം മമ്മൂട്ടി അതേ ബൈക്കിലിരിക്കുന്ന ചിത്രവും ചേർത്തുള്ള ട്രോളുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമ്മൾ പുതിയ ഒരു ബൈക്ക് വാങ്ങിയാൽ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കുമെന്ന തലക്കെട്ടോടെയുള്ള ട്രോൾ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.
1.64 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ജാവ മോട്ടോർസൈക്കിൾസിന്റെ മെറൂൺ നിറത്തിലുള്ള ജാവ മോഡലാണ് ഉണ്ണി മുകുന്ദൻ വാങ്ങിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്ക് തൃശ്ശൂര്‍ ഷോറൂമില്‍നിന്നാണ് സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |