കാൻസ് ചലച്ചിത്ര മേളയടക്കം നിരവധി ഫെസ്റ്റിവൽ പുരസ്ക്കാരങ്ങൾ നേടിയ "എ ബ്യൂട്ടിഫുൾ ബ്രേക്കപ്പ് എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം നൽകിയ ഇംഗ്ളീഷ് ഗാനം പുറത്തിറങ്ങി. ഇളയരാജ സംഗീതം നൽകുന്ന 1422 ാ മത് ചിത്രമാണിത്.ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡയും, എമിലി മാക്കിസ് റൂബി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഹൊറർ മിസ്റ്ററി ചിത്രം സംവിധാനം ചെയ്യുന്നത് അജിത്ത് വാസൻ ഉഗ്ഗിനയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്‌സ് മൂവീസ് ഇൻറർനേഷണൽ എന്നീ ബാനറിൽ ലണ്ടൻ പശ്ചാത്തലത്തിൽ ആണ് നിർമ്മാണം. കെ.ആർ ഗുണശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ: പി.ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |