ബാഗിനുള്ളിലെ രഹസ്യങ്ങൾ പുറത്തു വിട്ട് നടി ദീപ്തി സതി. ഇൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കൗമുദി മൂവീസിൽ ദീപ്തി സതി എത്തിയത്. സ്ഥിരമായി ബാഗ് മാറ്റുന്ന ആളാണ് താനെന്നും അതുകൊണ്ട് തന്നെ പല സാധനങ്ങളും കൈയിൽ എപ്പോഴുമുണ്ടാകാറില്ലെന്നും അവർ പറഞ്ഞു.
എയർപോഡ്, മാസ്ക്, വാലറ്റ്, കോംപാക്ട് പൗഡർ, ലിപ് ടിന്റ്, ഇയർ റിംഗ്‌സ്, ക്ലച്ചർ, ഹെയർ ടൈ, പ്രോട്ടീൻ ബാർ തുടങ്ങിയ സാധനങ്ങളാണ് ഇത്തവണ താരം കാണിക്കുന്നത്. ജങ്ക് ഫുഡ് അധികമായി കഴിക്കുന്ന ആളായതുകൊണ്ട് അടുത്തകാലത്തായി ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാറുണ്ടെന്ന് താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |