കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75-ാംമത് ലൊക്കാർണോ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. മികച്ച സിനിമ, സംവിധായകൻ, നടൻ, നടി , സ് പെഷ്യൽ ജൂറി പ്രൈസ് എന്നീ വിഭാഗങ്ങളിലാണ് അറിയിപ്പ് മത്സരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് ലൊക്കാർണോ ചലച്ചിത്രമേളയിൽ പ്രദർശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |