തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നുവെന്ന് അച്ഛൻ ഉണ്ണി. മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ അച്ഛൻ ഇക്കാര്യം പറഞ്ഞത്. ബാലഭാസ്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഏകോപനവും തമ്പിയ്ക്കായിരുന്നു
വിഷ്ണുവായിരുന്നു സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്, ബാലഭാസ്കറിന്റെ മരണ ശേഷം മകന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ചോദിച്ചപ്പോൾ അത് നൽകേണ്ടതില്ല എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതേ സമയം പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചുവെന്ന് ബാലഭാസ്കറിന്റെ ബന്ധു പ്രിയയും വെളിപ്പെടുത്തി. പ്രകാശ് തമ്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണം. ബാലഭാസ്കറിന്റെ മരണത്തിന് ശേഷം കാര്യങ്ങൾ നിയന്ത്രിച്ചത് പ്രകാശ് തമ്പിയായിരുന്നു. ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ അച്ഛനോട് തമ്പി ആവശ്യപ്പെട്ടുവെന്നും പ്രിയ പറഞ്ഞു.
അപകടം നടന്ന മ,സമയത്ത് ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവൻ സോബി വെളിപ്പെടുത്തിയത്. അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ അതുവഴി പോയപ്പോഴാണ് ഈ കാഴ്ച കണ്ടത് . മനസിൽ തോന്നിയ അസ്വാഭാവികത ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികൾ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നതായും സോബി വിശദമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |