അശ്വതി : അനാരോഗ്യം, അന്ധവിശ്വാസങ്ങൾക്കടിമപെടൽ, ഇഷ്ടജനസഹവാസം, ഒൗഷധങ്ങൾക്കായി നല്ല തുക ചെലവഴിക്കൽ, ഗുരുജനപ്രീതി.
ഭരണി :സന്താനങ്ങളുടെ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കായി ഭഗീരഥ പ്രയത്നം, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം.വിദഗ്ദ്ധ വൈദ്യോപദേശം തേടൽ.
കാർത്തിക: കാരുണ്യപ്രവർത്തനങ്ങളിൽ മുഴുകും. കടം കൊടുത്ത സംഖ്യ പലിശ സഹിതം ലഭിക്കും. പുണ്യദേവാലയദർശനം.
രോഹിണി: രോഗപ്രതിരോധ പരിപാലനം. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, വ്യവഹാര വിജയം.
മകയിരം: മഹാത്മാക്കളിൽ നിന്ന് അനുഗ്രഹലബ്ധി, ദേവാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഭാവന നൽകൽ, ഭൃത്യജനങ്ങളിൽ നിന്ന് സഹായ സഹകരണ ലബ്ധി.
തിരുവാതിര: തിരുവാഭരണം, ഭണ്ഡാരം എന്നിവ നഷ്ടപ്പെടാതിരിക്കാൻ ക്ഷേത്രകമ്മിറ്റി അംഗങ്ങൾ ശ്രദ്ധിക്കണം. അംഗീകാരം ലഭിക്കുന്നതിനുപകരം കുറ്റപ്പെടുത്തൽ.
പുണർതം: പുതു രാഷ്ട്രീയത്തിൽ സമുന്നത സ്ഥാനം അലങ്കരിക്കും. തർക്കവിഷയങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കൽ, വൈദ്യുതി, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടസാദ്ധ്യത.
പൂയം: പൂർത്തീകരിക്കാതെ കിടക്കുന്ന ഗൃഹനിർമ്മാണം പൂർത്തീകരിക്കും. സഹോദരസ്ഥാനീയരുമായി അടുപ്പം, കലാപരിപാടികൾ ആസ്വദിക്കും.
ആയില്യം: ആഗ്രഹിക്കുന്ന കാര്യം നിറവേറ്റും. ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. വിദേശയാത്രക്കുള്ള അനുമതി ലഭിക്കും.
മകം: മനോദുഃഖം. ലഭിക്കുമെന്നു കരുതിയ വായ്പ ലഭിക്കും. അതിർത്തി തർക്കം. ഇഷ്ടജനസഹവാസം.
പൂരം: പൂജാദികാര്യങ്ങൾക്കായി ധനവും സമയവും ചെലവഴിക്കും. വാഹനലബ്ധി, സത്സംഗം. ഇഷ്ടജനസഹവാസം.
ഉത്രം: ഉദ്ദിഷ്ടകാര്യസിദ്ധി, ഉപകാരസ്മരണയില്ലാതിരിക്കൽ, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം.
അത്തം: അമിത ആത്മവിശ്വാസം. സൗന്ദര്യവർദ്ധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും. നവീന ഗൃഹാരംഭപ്രവർത്തനം.
ചിത്തിര: ചിരകാലാഭിലാഷം സഫലമാകും. ഗുരുജനപ്രീതി. മൃഷ്ടാന്നഭോജനം. പുതിയ സൗഹൃദം ഗുണം ചെയ്യും.അനാവശ്യയാത്ര ഒഴിവാക്കുക.
ചോതി: ദിനചര്യയിൽ കാര്യമായ വ്യതിയാനം. മേലധികാരികളിൽ നിന്ന് പ്രോത്സാഹനലബ്ധി.
വിശാഖം: വിശേഷാവസരങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തും. അപകടം ഉണ്ടാകൽ, അന്നദാനം, പശുദാനം, വസ്ത്രദാനം എന്നിവ ഗൃഹത്തിൽ വച്ച് നടത്തും.
അനിഴം: അന്തരീക്ഷം മോശമാകയാൽ പദ്ധതികൾ പലതും നടപ്പാക്കാൻ കഴിയാതെ വരും. പ്രഗത്ഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കും.
തൃക്കേട്ട: തൃപ്തി പോരാത്ത ദാമ്പത്യജീവിതം ഒരു പകർച്ചവ്യാധിപോലെ അനുഭവപ്പെടും. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കും. മൃഗങ്ങളിൽനിന്ന് ശല്യം.
മൂലം: മൂല്യച്യുതി ഏതു രംഗത്തും സംഭവിക്കും. ദാമ്പത്യം ഏറക്കുറെ തൃപ്തികരം. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഔഷധസേവ.
പൂരാടം: പൂർവിക സ്വത്ത് ലഭിക്കും. ആദ്ധ്യാത്മികാചാര്യന്മാരുടെ അനുഗ്രഹം ലഭിക്കും.
ഉത്രാടം: ഉത്സാഹത്തോടെ പഠിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കും. വീഴ്ച മൂലം അസ്ഥിഭ്രംശം സംഭവിക്കും. ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കും.
തിരുവോണം: തികഞ്ഞ ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തകനായി പ്രവർത്തിക്കും.യോഗ പരിശീലനം, ധ്യാനം എന്നിവ നടത്തി ആരോഗ്യം വീണ്ടെടുക്കും.
അവിട്ടം: അവിവാഹിതരായി ജീവിക്കുന്നവർക്ക് ശ്രമിച്ചാൽ താമസിയാതെ വിവാഹം കഴിക്കാനുള്ള അവസരം വന്നുചേരും. ഗ്രന്ഥരചന നടത്തും.
ചതയം: ചന്തമേറിയ വസ്തുക്കൾക്കായി നല്ല തുക ചെലവഴിക്കും. കലാകായിക രംഗങ്ങളിൽ മികവ് കാട്ടും. പ്രാതസ്നാനവും ഈശ്വര പ്രാർത്ഥനയും വഴിപാടും നടത്തും.
പൂരുരുട്ടാതി: പൂഴ്ത്തിവയ്പുകളുണ്ടോയെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥർ ഗൃഹത്തിൽ വന്നുചേരും. ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുകയും വിചാരിച്ച കാര്യങ്ങൾ നടത്താൻ കഴിയുകയും ചെയ്യും.
ഉത്രട്ടാതി: ഉന്നത നിലയിലുള്ള വ്യക്തികളുമായി പരിചയപ്പെടാനിടവരും. രക്തസമ്മർദ്ദം, ഹൃദ്റോഗം എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിദഗ്ദ്ധ വൈദ്യോപദേശം നേടേണ്ടതാകുന്നു.
രേവതി: രാവും പകലും വ്യത്യാസമില്ലാതെ പണിയെടുത്താലും ഏറ്റെടുത്ത കർമ്മപദ്ധതികൾ കൃത്യസമയത്ത് ചെയ്തുകൊടുക്കാൻ കഴിയാതെ വരാനിടയുണ്ട്. വിയോഗദുഃഖം അനുഭവപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |