കാസർകോട്: ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ ബംഗളൂരുവിൽ വച്ച് സാഹസികമായി പിടികൂടി കാസർകോട് പൊലീസ്. ഓൺലൈനിലൂടെ 43,20000 രൂപ തട്ടിയ ആന്റണി ഒഗനറബോ എഫിധരെ എന്നയാളാണ് പിടിയിലായത്. ഇൻസ്‌പെക്ടർ പി.അജിത് കുമാർ നിയോഗിച്ച സ്‌ക്വാഡ് മൂന്നു ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ലാപ്‌ടോപ് എക്സ്റ്റൻഷണൽ ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവ്,നാല് മൊബൈൽ ഫോണുകൾ,വിവിധ ബാങ്കുകളുടെ ഏഴ് എ.ടി.എം കാർഡുകൾ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും ലഭിച്ചിട്ടുണ്ട്. എസ്.ഐ. പി.മധുസൂദനൻ,എ.എസ്.ഐ കെ.വി.ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജോഷ് വർഗീസ്, കെ.ഷാജു,കെ.ടി.അനിൽ എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |