പി.ജി. ഒന്നാംഘട്ട അലോട്ട്‌മെന്റ്
ബിരുദാനന്തര ബിരുദ പ്രവേശനം ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 10ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ച ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ. ഫിലോസഫി പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ, അദാലത്ത്, സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്/വൈവാവോസി 20ന് എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും.
മൂന്നും നാലും സെമസ്റ്റർ എം.എസ്‌സി. പ്യുവർ കെമിസ്ട്രി പ്രാക്ടിക്കൽ പ്രോജക്ട്, വൈവാവോസി പരീക്ഷ 12 മുതൽ ബന്ധപ്പെട്ട കോളേജുകളിൽ നടക്കും.
ബി.എ./ബി.കോം. പ്രൈവറ്റ്
ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) 2016 അഡ്മിഷൻ, സി.ബി.സി.എസ്.എസ്. സ്‌കീം പ്രകാരം 2017ൽ ഒന്നും രണ്ടും സെമസ്റ്ററുകളും 2018ൽ മൂന്നും നാലും സെമസ്റ്ററുകളും പൂർത്തിയാക്കുകയും 2019 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് നോഷണൽ രജിസ്‌ട്രേഷൻ നടത്തി, പഠിച്ച സ്‌കീമിൽത്തന്നെ കോഴ്‌സ് പൂർത്തിയാക്കാൻ അവസരം. 3,450/ രൂപ ഫീസടയ്ക്കണം. 11 വരെ അപേക്ഷിക്കാം. 115ാം നമ്പർ അപേക്ഷഫോം ഉപയോഗിക്കണം. വിശദവിവരത്തിന് ഫോൺ: ബി.കോം 04812733690, ബി.എ. 04812733256.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |