SignIn
Kerala Kaumudi Online
Friday, 19 April 2024 7.23 PM IST

ഗ്ലാമർ ലുക്കിൽ സ്വാസിക, വിമർശനങ്ങൾക്ക് മറുപടിയായി ഇന്റിമേറ്റ് രംഗങ്ങളുമായി ചതുരം ടീസർ

chathuram-movie

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചതുരം'. സ്വാസികയും റോഷനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവ‌ർത്തകർ.

നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. ഈ മാസം റിലീസിനെത്തും.

കുറച്ച് ദിവസം മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. കിടക്കയിൽ കിടക്കുന്ന സ്വാസികയും റോഷനുമാണ് പോസ്റ്ററിലുള്ളത്. സ്വാസിക അടക്കമുള്ള താരങ്ങൾ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

പിന്നാലെ പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെ വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകളും വന്നിരുന്നു. ' ആണുങ്ങളെ മാത്രമാണോ സിനിമ 'കാണിക്കുവാൻ' ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഒരാൾ സ്വാസികയുടെ ഇൻസ്റ്റഗ്രാമിലെ പോസ്റ്ററിന് താഴെ കമന്റിട്ടത്. ഇതിന് സ്വാസിക തന്നെ മറുപടിയും നൽകി.

chathuram-movie

'അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.


അഡൽറ്റ്സ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.

പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്...തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.'- എന്നാണ് സ്വാസിക കമന്റിന് മറുപടി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWASIKA, CHATHURAM, CHATHURAM MOVIE, CHATHURAM MOVIE TEASER, ROSHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.