SignIn
Kerala Kaumudi Online
Thursday, 25 April 2024 7.47 AM IST

കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നാളെ

agri

തിരുവനന്തപുരം: ചിങ്ങം ഒന്നിന് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കും. ഇതോടനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ സംസ്ഥാന തലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവുമുണ്ട്. ഓഗസ്റ്റ് 17 ന് (ചിങ്ങം 1) കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 4 മണിക്ക് നിർവഹിക്കും. 1987ൽ കൃഷിഭവനുകൾ രൂപീകൃതമായതിനുശേഷം ചിങ്ങം ഒന്ന് സംസ്ഥാമൊന്നാകെ കർഷക ദിനമായി ആഘോഷിച്ചു വരികയാണ്. കൃഷി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു,. മേയർ, ജില്ലയിലെ എം പി മാർ, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,കർഷകർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കർഷക ദിനാഘോഷങ്ങൾ ഉണ്ടാകും. കൃഷിഭവൻ തലത്തിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങായിരിക്കും കൃഷിഭവനുകളിൽ പ്രധാനമായും നടക്കുക. ഇത്തവണത്തെ സംസ്ഥാന തല കർഷക ദിനാഘോഷങ്ങൾക്ക് ചില പ്രത്യേകതകൾ കൂടിയുണ്ട്. ചിങ്ങം ഒന്നിന് സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നുണ്ട് .


ചിങ്ങപ്പുലരിയിൽ ഒരുലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയ്യാറായിരിക്കുകയാണ് കൃഷിവകുപ്പ്. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ആറ് കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതുതായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫോട്ടോസ് /വീഡിയോസ് എന്നിവ കൃഷിഭവൻ മുഖാന്തിരം ശേഖരിച്ച് സംസ്ഥാന തലത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ ഡോക്യുമെന്റ് ചെയ്യുന്നതായിരിക്കും. മികച്ച ഫോട്ടോ/ വീഡിയോ എന്നിവയ്ക്ക് സമ്മാനവും കൃഷിവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങൾക്കായിരിക്കും പുതു കൃഷിയിടങ്ങളുടെ നടത്തിപ്പുചുമതല. ഇതിനകം തന്നെ 25000 ലധികം കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്തു തുടങ്ങിയിട്ടുണ്ട്.അതാത് വാർഡ് മെമ്പർ അല്ലെങ്കിൽ വാർഡ് മെമ്പർ ചുമതലപ്പെടുത്തുന്ന ഒരു കർഷകനായിരിക്കും ആ വാർഡിലെ കൃഷിക്കു നേതൃത്വം നൽകുന്നത്. ചിങ്ങപ്പുലരിയിൽ ഓരോ വാർഡുകളിലും നടക്കുന്ന പുതു കാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡിലെ പ്രമുഖവ്യക്തികൾ /കർഷകർ അല്ലെങ്കിൽ വാർഡ് മെമ്പർ നിർവഹിക്കുന്നതായിരിക്കും.

അന്നേ ദിവസം ശേഖരിക്കുന്ന ഫോട്ടോസ് / വിഡിയോകളിൽ നിന്നും ഏറ്റവും മികച്ച കൃഷി നടത്തുന്ന കൃഷിയിടങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ജില്ലാ തലത്തിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്യും .



കൃഷിദർശൻ പരിപാടിയുടെ ഔദ്യോഗിക പ്രഖാപനം ചിങ്ങം ഒന്നിന് ബഹു മുഖ്യമന്ത്രി നടത്തുന്നതാണ്. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി 'കൃഷിദർശൻ 'എന്ന പരിപാടി ആരംഭിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് കൃഷിദർശൻ പരിപാടി നടത്തുന്നത്. ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി നടത്തുക. ഒരു ജില്ലയിൽ ഒന്ന് എന്ന ക്രമത്തിൽ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വർഷം നടക്കും.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് കൃഷിദർശൻ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തുന്നതായിരിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷികഭക്ഷ്യ ശാസ്ത്രസാങ്കേതിക എക്സിബിഷൻ കൃഷിദർശന്റെ ഭാഗമായി അതാതു ബ്ലോക്കുകളിൽ ഉണ്ടാകും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം കൃഷി വകുപ്പ് മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തുകയും ജില്ലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ,ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്നങ്ങൾ, നടത്തിപ്പു പ്രശ്നങ്ങൾ എന്നിവ അവലോകനം ചെയ്യുകയും ചെയ്യും. ജില്ലയിലെ കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്നങ്ങൾ മനസ്സിലാക്കുന്ന കാർഷിക അദാലത്തും നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ വിലയിരുത്തും.


പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ 'ഞങ്ങളും കൃഷിയിലേക്ക് ഗൃഹസന്ദർശനം', ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് 'ഭവന കൂട്ടായ്മ',കാർഷിക സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ ടങഅഞഠ കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം ഉണ്ടാകും. ഏറ്റവും നല്ല കാർഷിക കർമസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ ഏറ്റവുംനല്ല ഹരിത സ്‌കൂൾ, മാധ്യമ റിപ്പോർട്ടിംഗ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല കഎട ജൈവ പ്ലോട്ട്, ഏറ്റവും നല്ല ജഅഇട എന്നിവയ്ക്ക് പുരസ്‌കാരം നൽകുന്നതായിരിക്കും. ജില്ലയിലെ കൃഷിദർശൻ പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥികൾ പൂർണ്ണ സമയവും ഈ പരിപാടിയിൽ കോഴ്സിന്റെ ഭാഗമായി പങ്കെടുക്കുന്നതായിരിക്കും. കൃഷിദർശൻ പരിപാടിയുടെ ഭാഗമായുള്ളമൂന്നു ദിവസത്തെ എക്സിബിഷനിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവ്വകലാശാലയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കുന്നതായിരിക്കും .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE DAY, KRISHI AWARD, CHINGAM ONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.