അശ്വതി: അശ്രാന്ത പരിശ്രമം വിദ്യാവിജയത്തിനായി ചെയ്യേണ്ടിവരും. തൊഴിൽ രംഗത്ത് നേട്ടം. ശത്രുപീഡയിൽ നിന്ന് മോചനം.
ഭരണി: ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതുമൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ വിവാഹം നടക്കും.
കാർത്തിക: കാർകൂന്തൽ കമനീയമായി പുഷ്പംകൊണ്ടലങ്കരിക്കുന്നതിൽ അന്യരുടെ ശ്രദ്ധ പിടിച്ചുപറ്റും. ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ വാഹനം വാങ്ങിക്കും.
രോഹിണി: രോഗപ്രതിരോധശക്തി ലഭിക്കാനായി സുഖചികിത്സ നടത്തും. പുത്തൻ സംരംഭങ്ങൾക്ക് തിടുക്കം കൂട്ടും. അപ്രതീക്ഷിതമായി ധനം വന്നുചേരും.
മകയിരം: മക്കളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കും. എതിരാളികളുടെ തെറ്റായ നീക്കങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
തിരുവാതിര: തിരിമറി നടത്തി തത്കാലം സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയും. വിദ്യാഭ്യാസ മേഖലയിൽ ലാഭം നേടും. രാഷ്ട്രീയപരമായി ഉന്നതി.
പുണർതം: പുണ്യപ്രവർത്തനങ്ങൾക്കായി ധനം ചെലവഴിക്കും. സന്താനങ്ങൾക്ക് വിദ്യാപുരോഗതി.മൃഷ്ടാന്ന ഭോജനം.
പൂയം: പൂജാകാര്യങ്ങൾക്കായി സമയവും ധനവും ചെലവഴിക്കും. സാഹിത്യപ്രവർത്തനം മൂലം ബഹുമാനവും വരുമാനവും വർദ്ധിക്കും. ഗൃഹപരിഷ്കാരം.
ആയില്യം: ആയുരാരോഗ്യത്തിനായി ദേവാലയങ്ങൾ സന്ദർശിക്കും. ജീവിതപങ്കാളിക്ക് ജോലി ലഭിക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണം.
മകം: കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അനാവശ്യ യാത്ര.
പൂരം: പൂർണ അവകാശം സ്വത്തുസംബന്ധമായി ലഭിക്കും. ശത്രുക്കൾ മിത്രങ്ങളാകും. അജ്ഞാത ജ്വരം പിടിപെടും.
ഉത്രം: ഉദ്ദിഷ്ടകാര്യസിദ്ധി, സാമ്പത്തിക നേട്ടം കൈവരിക്കൽ, ബന്ധുവിരോധം, കുടുംബസൗഖ്യം എന്നിവ ഫലമാകുന്നു.
അത്തം: മുടങ്ങുമെന്ന് കരുതിയിരുന്ന വിവാഹം കൃത്യദിവസം നടക്കും. അകാരണമായി ക്ഷോഭിക്കാനിടവരും. സാമ്പത്തികനില ഉയരും.
ചിത്തിര: ചിത്തവൃത്തികൾ കൂടുതൽ നന്നാക്കാനുള്ള തീവ്രപരിശ്രമം വിജയിക്കും. അപവാദ ശ്രവണം, ദിനചര്യയിൽ കാര്യമായ വ്യതിയാനം, അനാവശ്യ ചിന്തകൾ മനസിനെ വേദനിപ്പിക്കും.
ചോതി: ചോരഭയം, സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കൽ, കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കൽ.
വിശാഖം: വിശ്വാസം വേണ്ടവിധം തൊഴിൽരംഗത്ത് പ്രദർശിപ്പിക്കും. ശത്രുക്കൾ രമ്യതിയിലാകാൻ ശ്രമിക്കും. ആരോഗ്യം വീണ്ടെടുക്കും.
അനിഴം: അനാവശ്യ ചിന്തകൾ മാറ്റി നല്ല ചിന്തകൾ മനസിൽ നിറച്ച് മുന്നേറും. വിദേശത്ത് ജോലിചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെടും.
തൃക്കേട്ട: തൃണവത്കരിച്ച് അഭിപ്രായം പറഞ്ഞ് അവാർഡ് നിരസിച്ചതു കഷ്ടമായെന്ന് തോന്നും. വസ്തു വാഹന ലാഭമുണ്ടാകും.
മൂലം: മൂത്തവരുടെ വാക്കുകേട്ട് മുന്നോട്ടു പ്രവർത്തിച്ചാൽ സർവകാര്യങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ശത്രുശല്യം.
പൂരാടം: പൂജാദികാര്യങ്ങൾ നടത്തുന്നതിൽ ആഹ്ളാദം കണ്ടെത്തും. കുടുംബത്തിൽ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. ഗൃഹം മോടിപിടിപ്പിക്കും.
ഉത്രാടം: ഉത്തമ ജനങ്ങളുടെ കൈയയച്ച സഹായം മൂലം അഭിമാനം രക്ഷിക്കാൻ കഴിയും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ചോർത്ത് മനഃസമാധാനം നഷ്ടപ്പെടും.
തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. അതിർത്തിത്തർക്കം പരിഹരിക്കും.
അവിട്ടം: അവിഹിത മാർഗങ്ങൾ സ്വീകരിക്കുന്നത് വ്യവഹാര കാര്യങ്ങളിൽ ഗുണമാവില്ല. നിശ്ചയിച്ച വിവാഹം മാറ്റിവയ്ക്കേണ്ടിവരും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും.
ചതയം: പൊതുപ്രവർത്തകർ ചതിയിൽപ്പെടാൻ സാദ്ധ്യതയുണ്ട്. ബന്ധുസഹായം ലഭിക്കും.
പൂരുരുട്ടാതി: പൂർത്തീകരിക്കാതെ കിടക്കുന്ന പുതിയ ഗൃഹത്തിന്റെ നിർമ്മാണം പുനരാരംഭിക്കും. ബന്ധുജനസഹായം ഉണ്ടാകും.
ഉത്രട്ടാതി: ഉന്നത വ്യക്തികളുമായി പരിചയപ്പെടാൻ കഴിയും. കുട്ടികൾക്ക് പകർച്ചവ്യാധി പിടിപെട്ടാൽ വൈദ്യോപദേശം തേടേണ്ടതാണ്.
രേവതി: ജീവിത നിലവാരം മെച്ചപ്പെടും. പൊതുജനങ്ങളിൽ നിന്ന് പ്രശംസയും ആദരവും ലഭിക്കും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. ശത്രുശല്യം വർദ്ധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |