ഷെയ്ൻ നിഗം, സണ്ണി വയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേല എന്നു പേരിട്ടു. സമൂഹ മാദ്ധ്യമത്തിലൂടെ മമ്മൂട്ടിയാണ് ടൈറ്രിൽ അനൗൺസ് മെന്റ് നടത്തിയത്. ഷെയ് ൻ നിഗംആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം പാലക്കാടെ ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് . സിദ്ധാർഥ് ഭരതനും അദിതി ബാലനുമാണ് മറ്റു പ്രധാന താരങ്ങൾ. എം സജാസാണ് തിരക്കഥ.വിക്രം വേദ, കൈദി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം.സി.എസ് സംഗീതം ഒരുക്കുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് .ജോർജ് ആണ് നിർമ്മാണം. കോ പ്രൊഡ്യൂസർ എൻ. എം ബാദുഷ.പി ആർ ഒ: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |